വാഷിംഗ്ടൺ: ക്യൂബൻ സർക്കാരിനെ സാമ്പത്തികമായും രാഷ്ട്രീയമായും സമ്മർദ്ദത്തിലാക്കി രാജ്യത്ത് ഭരണമാറ്റം ലക്ഷ്യമിട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ അതിതീവ്രമാകുമെന്ന വിലയിരുത്തലിനെ തുടർന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ......

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ്, കേരള പോലീസെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും സംസ്ഥാനത്തിൻ്റെ ക്രമസമാധാന നില പരിപാലിക്കുന്നതിലും മാതൃകാപരമായ പ്രവർ ത്തനങ്ങളാണ് കേരള പോലീസ്
കാഴ്ചവയ്ക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സമൂഹത്തിൻറെ പുരോഗതിക്കനുയോജ്യമായ രീതിയിൽ ഡ്യൂട്ടി നിർവഹിക്കുന്നതിലും വലിയ ഉത്തരവാദിത്തമാണ് ഓരോ പോലീസ് ഉദ്യോഗസ്ഥർക്കുമുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തിരുവനന്തപുരം പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
പേരൂർക്കട സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ, വനിതാ ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 240 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാരുടെ പാസ്സിംഗ് ഔട്ട് പരേഡാണ് നടന്നത്. എസ്.എ.പിയിലെ 111 ഉം, വനിതാ ബറ്റാലിയനിലെ 129 റിക്രൂട്ട് സേനാംഗങ്ങളുമാണ് പരേഡിൽ പങ്കെടുത്തത്.
ചടങ്ങിൽ പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ആഭ്യന്തര മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
എസ്.എ.പി ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് അക്ഷയ് എച്ച്. ......
പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥിനി ദീർഘകാലമായി ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പിതാവുൾപ്പെടെ ഏഴുപേർക്കെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ......
ദോഹ: പ്രശസ്തമായ അന്താരാഷ്ട്ര ഭൗതികശാസ്ത്ര ഒളിമ്പ്യാഡുകളിൽ ഇരട്ട വെങ്കല മെഡൽ നേടി ഖത്തറിന് അഭിമാനമായി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി. ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലെ (DPS Modern Indian School) വിദ്യാർത്ഥിയായ റിതേഷ് വർദ്ധൻ റെഡ്ഡി കംഗൂളയാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ രണ്ട് ശാസ്ത്ര മത്സരങ്ങളിൽ രാജ്യത്തിനായി വെങ്കല മെഡലുകൾ നേടിയത്.
ആഗോള ശാസ്ത്ര വേദികളിൽ ഖത്തറിന്റെ മികച്ച മുന്നേറ്റത്തിന് അടിവരയിടുന്നതാണ് ഈ നേട്ടം.റഷ്യൻ ഫെഡറേഷന്റെ മേൽനോട്ടത്തിൽ ജൂൺ 21 മുതൽ 30 വരെ ഓൺലൈനായി സംഘടിപ്പിച്ച നാലാമത് ഇന്റർനാഷണൽ സയൻസ് ഫിസിക്സ് ഒളിമ്പ്യാഡിലാണ് (ISPhO 2026) റിതേഷ് ആദ്യ വെങ്കലം നേടിയത്.ജൂലൈ 4 മുതൽ 12 വരെ കൊളംബിയയിലെ ബുക്കാരാമംഗയിൽ നടന്ന 56-ാമത് ഇന്റർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡിലാണ് (IPhO 2026) രണ്ടാമത്തെ വെങ്കല നേട്ടം. ......

ദോഹ: മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമെന്ന പദവി നിലനിർത്തി ഖത്തർ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (IEP) പുറത്തുവിട്ട 2026-ലെ ഗ്ലോബൽ പീസ് ഇൻഡക്സ് (GPI) റിപ്പോർട്ടിലാണ് ഖത്തർ ഈ ചരിത്രപരമായ നേട്ടം വീണ്ടും സ്വന്തമാക്കിയത്.
ലോകമെമ്പാടുമുള്ള 163 രാജ്യങ്ങളെയും പ്രദേശങ്ങളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ആഗോള പട്ടികയിൽ ഖത്തർ 31-ാം റാങ്കിലാണ് എത്തിനിൽക്കുന്നത്.
മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കൻ മേഖലയിലും (MENA) സമാധാനവും സുരക്ഷയും മുൻനിർത്തി ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തി.കുറഞ്ഞ കുറ്റകൃത്യ നിരക്ക്, കൃത്യമായ ഭരണനിർവ്വഹണം, മികച്ച സുരക്ഷാ അന്തരീക്ഷം എന്നിവ കണക്കിലെടുത്ത് 'സൊസൈറ്റൽ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി' (Societal Safety and Security) വിഭാഗത്തിലും മേഖലയിൽ ഖത്തർ മുന്നിലാണ്.ആഭ്യന്തര-അന്താരാഷ്ട്ര സംഘർഷങ്ങൾ, സാമൂഹിക സുരക്ഷ, സൈനികവൽക്കരണത്തിന്റെ തോത് എന്നിവയുൾപ്പെടെ 23 ഗുണനിലവാര സൂചകങ്ങൾ വിലയിരുത്തിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് റാങ്കിംഗ് തയ്യാറാക്കുന്നത്.
ആഭ്യന്തര സുരക്ഷ, സാമൂഹിക ഐക്യം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിൽ ഖത്തർ നടത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം. ......
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) യാത്രക്കാരുടെ യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ലളിതമാക്കാനും ലക്ഷ്യമിട്ട് ഖത്തർ എയർവേയ്സുമായി സഹകരിച്ച് നടപ്പിലാക്കിയ ബയോമെട്രിക് 'ഫാസ്റ്റ് ട്രാക്ക്' (Fast Track) സേവനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. എസ്.ഐ.ടി.എ (SITA) ടെക്നോളജിയുടെ സഹകരണത്തോടെ കഴിഞ്ഞ ജൂലൈ മുതൽ ആരംഭിച്ച ഈ സംവിധാനം മുഖം തിരിച്ചറിയൽ (Facial Recognition) സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്.
യാത്രക്കാർക്ക് കടലാസ് രേഖകളുടെ പരിശോധന പരമാവധി കുറച്ച് എളുപ്പത്തിൽ യാത്രാ നടപടികൾ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും. ......